Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷവും ലാഭവിഹിത വിതരണവും നടത്തി
03/11/2022
തോട്ടകം സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷവും ലാഭവിഹിത വിതരണവും  സി.കെ ആശ എംഎല്‍എ  ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷവും ലാഭവിഹിത വിതരണവും സി.കെ ആശ എംഎല്‍എ  ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹാളില്‍ നടന്ന  ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. മരണാനന്തര ധനസഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്തും, ചികിത്സാ ധനസഹായ വിതരണം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യനും, വായ്പ പദ്ധതി നിക്ഷേപ പദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണിയും, പച്ചക്കറിതൈ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബിയും ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ഹരിദാസ്, ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ് ശിവജി, ബാങ്ക് സെക്രട്ടറി കെ.കെ ഷിജു, സുജാത മധു, എസ്.ബിജു, റാണി മോള്‍, എം.എസ് ധന്യ, റോസി ബാബു, ഷീജ ബൈജു, ജെല്‍സി സോണി, കെ രാധാകൃഷ്ണന്‍ നായര്‍, പി.ജെ സെബാസ്റ്റ്യന്‍, കെ.ജി ലളിത, രാമാനുജന്‍ നായര്‍, അന്നകുട്ടി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.