Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളശ്രീ പുരസ്‌കാര ജേതാവ് വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു
03/11/2022
പ്രഥമ കേരളശ്രീ പുരസ്‌കാര ജേതാവ് ഡോ. വൈക്കം വിജയലക്ഷ്മിയെ ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: പ്രഥമ കേരളശ്രീ പുരസ്‌കാര ജേതാവായ ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയെ വൈക്കം നഗരസഭയുടെ ശുചിത്വ മിഷന്‍ ബ്രാന്‍ഡ് അംബാസഡറായി നഗരസഭ തീരുമാനത്തിന് വിധേയമായി പ്രഖ്യാപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ വിജയലക്ഷ്മിയെ ആദരിക്കുന്ന ചടങ്ങില്‍ അനുമോദന പ്രസംഗം നടത്തുകയായിരുന്നു അവര്‍. ചടങ്ങില്‍ ആശ്രയ ചെയര്‍മാന്‍ ഇടവെട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ബി ചന്ദ്രശേഖരന്‍, വി അനൂപ്, കെ ഷഡാനനന്‍ നായര്‍, സന്തോഷ് ചക്കനാടന്‍, പ്രീത രാജേഷ്, പി.കെ മണിലാല്‍, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.