Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ അഹസ്സ് ഭക്തിനിര്‍ഭരം
02/11/2022
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തിലുള്ള സന്ധ്യവേലയ്ക്ക് ദേവസ്വം കലവറയില്‍ സമാജം ഭാരവാഹികള്‍ അരി അളക്കുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായി വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സന്ധ്യവേലയുടെ ഭാഗമായുള്ള തമിഴ് വിശ്വബ്രഹ്മ സമാജം സന്ധ്യവേല അഹസ്സ് ഭക്തിനിര്‍ഭരമായി. വൈക്കത്തപ്പന് പ്രത്യേക പൂജകളും, ശംഖാഭിഷേകം, ധാര, ആയിരംകുടം, അഷ്ടാഭിഷേകം, ബ്രാഹ്മണഭോജനം, പ്രസാദഊട്ട് , അത്താഴപൂജ എന്നിവ പ്രധാന ചടങ്ങുകള്‍ ആയിരുന്നു. കലാമണ്ഡപത്തില്‍ നാരായണീയ പാരായണം, ഭക്തിഗാനസുധ, ഭജന്‍സ്, തിരുവാതിര കളി, വിശ്വകര്‍മ സ്മൃതി എന്നിവയും നടത്തി. സന്ധ്യവേലയുടെ അഹസ്സിനുള്ള അരി അളക്കല്‍ ചൊവ്വാഴ്ച്ച വൈകിട്ട് ദേവസ്വം കലവറയില്‍ നടന്നു.
വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ യഥാവിധ വഴിപാടുകളും മൂലസ്ഥാനമായ കാളിയമ്മക്ക് പ്രത്യേക പൂജയും സമര്‍പ്പിച്ച ശേഷമാണ് സന്ധ്യവേലയ്ക്ക് അരി അളന്നത്. വൈകിട്ട് ഗണപതിക്ക് പൂവന്‍ പഴവും നാളികേരവും സമര്‍പ്പിച്ച ശേഷമാണ് ചടങ്ങ് നടത്തിയത്. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ സുന്ദരന്‍ ആചാരി, സമാജം സെക്രട്ടറി പി.ടി മോഹനന്‍ എന്നിവര്‍ ആദ്യ പറ അളന്നു. കുലശേഖരമംഗലം, മിഠായികുന്നം, ബ്രഹ്മമംഗലം, വെള്ളൂര്‍, തോന്നല്ലൂര്‍, മുളക്കുളം, പിറവം, താമരക്കാട്, രാമപുരം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാക്കൂര്‍, തൊടുപുഴ, കൊടുങ്ങല്ലൂര്‍, ചേരൂര്‍, മേലംമ്പാറ, കിടങ്ങൂര്‍, നട്ടാശ്ശേരി, ഓണംതുരുത്ത്, കുമാരനല്ലൂര്‍, കുടമാളൂര്‍ എന്നീ കരകളുടെ നേതൃത്വത്തിലായിരുന്നു സന്ധ്യവേല. വൈക്കം വിശ്വബ്രഹ്മ സമാജം ട്രഷറര്‍ പി.എം രാമചന്ദ്രന്‍, സ്വാഗത സംഘം കണ്‍വീനര്‍ ജി നടരാജന്‍, ട്രഷറര്‍ കെ.സി ധനപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.