Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗവ. യു.പി സ്‌കൂളില്‍ നിറവ് പദ്ധതിക്ക് തുടക്കമായി
02/11/2022
ഉദയനാപുരം ഗവ. യു.പി സ്‌കൂളില്‍ ആരംഭിച്ച നിറവ് പദ്ധതി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് തൈനട്ട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിറവ് പദ്ധതി വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉദയനാപുരം ഗവ. യു.പി സ്‌കൂളില്‍ തെങ്ങിന്‍തൈ നട്ടു. വൈക്കത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ആവശ്യമായ തൈകള്‍ ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് തൈനട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ സലില, അംഗങ്ങളായ വീണ അജി, എം.കെ റാണിമോള്‍, എം.കെ ശീമോന്‍, ഒ.എം ഉദയപ്പന്‍, ജെസീല നവാസ്, സുജാത മധു, വാര്‍ഡ് മെമ്പര്‍ രാജലക്ഷ്മി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.പി ശോഭ, കൃഷി ഓഫീസര്‍ നീതു രാജശേഖരന്‍, തൊഴിലുറപ്പ് പദ്ധതി എ.ഇ ഗീത മനോമോഹന്‍, പ്രധാനാധ്യപിക സീനത്ത് ബീവി, പിടിഎ പ്രസിഡന്റ് ഷിജു, അധ്യാപകരായ ഷെമീമുദ്ദീന്‍, പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.