Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കണം: റേഷന്‍ വ്യാപാരികള്‍
02/11/2022
ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് കമ്മിറ്റിയുടെ വിശേഷാല്‍ പൊതുയോഗം സംസ്ഥാന സെക്രട്ടറി കെ.കെ ശിശുപാലന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് കമ്മിറ്റിയുടെ വിശേഷാല്‍ പൊതുയോഗം വ്യാപാര ഭവനില്‍ നടത്തി. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പുതുക്കി നിശ്ചയിക്കുക, നിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക, റേഷന്‍ കടകളില്‍ കെട്ടികിടക്കുന്ന അരിയും ആട്ടയും തിരികെ എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.കെ ശിശുപാലന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഐ ജോര്‍ജ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി ജോസഫ്, ജനറല്‍ സെക്രട്ടറി കെ.ഡി വിജയന്‍, അജീഷ് പി.നായര്‍, എന്‍.ജെ ഷാജി, ഷാഹുല്‍ ഹമീദ്, കെ.ജി ഇന്ദിര, ടി.എസ് ബൈജു, ജോര്‍ജ് ജോണ്‍, പി.കെ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.