Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി
02/11/2022
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കം സബ് ട്രഷറിക്കു മുന്നില്‍ നടത്തിയ പതിഷേധ ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും വൈക്കം ട്രഷറിക്കു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക വിതരണം ചെയ്യുക, 11 ശതമാനം ക്ഷാമാശ്വാസം വര്‍ധിപ്പിക്കുക, മെഡി സെപ്പ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരിദിനാചരണവും പ്രതിഷേധ ധര്‍ണയും നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം ഇ.എന്‍ ഹര്‍ഷകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍ രമേശന്‍, ശ്രീരാമചന്ദ്രന്‍, പി.വി സുരേന്ദ്രന്‍, ലീല അക്കരപ്പാടം, കെ.കെ രാജു, പി.വി ഷാജി, സരസ്വതിയമ്മ എന്നിവര്‍ പ്രസംഗിച്ചു.