Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കിസാന്‍സഭ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
01/11/2022
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കിസാന്‍സഭയുടെ നേതൃത്വത്തില്‍ തലയോലപ്പമ്പ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ബികെഎംയു ജില്ലാ  സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, കര്‍ഷകര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ പദ്ധതിയില്‍പ്പെടുത്തി പതിനായിരം രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, കര്‍ഷകക്ഷേമം ഉറപ്പാക്കുക, മുഴുവന്‍ കര്‍ഷകരുടെയും കടബാധ്യത ഉപാധികൂടാതെ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുക, കര്‍ഷക ക്ഷേമനിധി നടപ്പിലാക്കുന്നതിന് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ ചന്ദ്രബാബു, സിപിഐ മണ്ഡലം അസി. സെക്രട്ടറി പി പ്രദീപ്, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, കെ രമേശന്‍, യു മോഹനന്‍, സാജു കാരാപ്പള്ളി, സി.കെ പ്രശോഭനന്‍, പി.ആര്‍ രജനി എന്നിവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ്: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍  അവസാനിപ്പിക്കുക,  ഒത്തുതീര്‍പ്പ്  വ്യവസ്ഥകള്‍ നടപ്പാക്കുക, കാലിത്തീറ്റയുടെ വിലവധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്  അഖിലേന്ത്യ കിസാന്‍സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പമ്പ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബികെഎംയു ജില്ലാ  സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ മണ്ഡലം  പ്രസിഡന്റ് എ.എം അനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി  കെ.എം മുരളീധരന്‍, സിപിഐ  മണ്ഡലം  സെക്രട്ടറി സാബു പി മണലോടി, കെ വേണുഗോപാല്‍, കെ.എം സുധര്‍മന്‍, പി.വി കൃഷ്ണകുമാര്‍, എം.ഇ ചന്ദ്രന്‍, കെ.ജി രാമചദ്രന്‍, അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.ആര്‍ രവീന്ദ്രന്‍, ബഷീര്‍  വടയാത്ര, വിജയന്‍  വാഴമന, വി.ടി അജയഘോഷ്,  കെ.കെ സാബു, പി.ബി സംബശിവന്‍, കെ.സി രഘുവരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.