Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലഹരിവിരുദ്ധ റാലി നടത്തി
01/11/2022
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ റാലിയുടെ സമാപന സമ്മേളനം ജനമൈത്രി പോലീസ് പിആര്‍.ഒ ടി.ആര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിവന്ന ലഹരിവിരുദ്ധ ക്യാമ്പയിന് സമാപനം കുറിച്ചുകൊണ്ട് വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സമാപന സമ്മേളനം ജനമൈത്രി പോലീസ് പിആര്‍.ഒ ടി.ആര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.ശശികല, പ്രധാനാധ്യാപിക എം.ആര്‍ സുനിമോള്‍, വൈക്കം എക്‌സൈസ് റേഞ്ച് ഓഫീസര്‍ ആര്യ പ്രകാശ്, പ്രിവന്റിവ് ഓഫീസര്‍ സജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മഹാദേവന്‍, സാബു പി.മണലോടി, മദനദാസ്, പ്രിയ രാജേഷ്, കെ.സി ദീപ, ടി.കെ വിജയശ്രീ, ജോമോന്‍ ജോസഫ്, ജോസഫ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.