Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിലെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സമാപിച്ചു
01/11/2022
വൈക്കം ആശ്രമം സ്‌കൂള്‍ നടത്തിയ ലഹരിവിരുദ്ധ സന്ദേശ റാലിയില്‍ വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ് മുഖ് ദീപം തെളിയിക്കുന്നു.

വൈക്കം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശാനുസരണം ആശ്രമം സ്‌കൂളില്‍ നടത്തിവന്ന ലഹരിവിരുദ്ധ ക്യാമ്പയിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപനം. സ്‌കൂളിലെ എസ്പിസി, റെഡ് ക്രോസ്, എന്‍എസ്എസ്, ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ബോധവല്‍കരണ റാലി നടത്തി. കുട്ടികളുടെ വാദ്യമേളങ്ങള്‍ റാലിയ്ക്ക് അകമ്പടിയേകി. തുടര്‍ന്ന് ആയിരക്കണക്കിന് കുട്ടികള്‍ ചേര്‍ന്ന് ലഹരിവിരുദ്ധ ചങ്ങല തീര്‍ത്ത് ദീപജ്വാല തെളിയിച്ചു. വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ് മുഖ് ഐ.പി.എസ് ദീപജ്വാല തെളിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് നല്‍കി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചങ്ങലയില്‍ കണ്ണികളായ കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രിന്‍സിപ്പല്‍ ഷാജി ടി.കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എസ്.പി.സി സി.പി.ഒ ആര്‍.ജെഫിന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന, പി.വി വിദ്യ, ടി.ശ്രീനി, കെ.കെ സാബു, സി.എസ് ജിജി, ടി.പി അജിത്ത്, ചിത്ര ജയകുമാര്‍, സീമ ബാലകൃഷ്ണന്‍, എസ്.അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.