Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി ഉപയോഗം തടയാന്‍ പൊതുസമൂഹത്തിന്റെ കൂട്ടായ്മ ആവശ്യം: ജോസ് കെ.മാണി എംപി
01/11/2022
കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും പഠനക്ലാസും ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു. 

വൈക്കം: കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യുവാക്കളുടെയും കുട്ടികളുടെയും ഇടയിലുള്ള മയക്കുമരുന്ന് ഉപയോഗമാണെന്നും ഇതിനെതിരെ ശക്തമായ ബോധവല്‍കരണം ആവശ്യമാണെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിനിധി സമ്മേളനവും പഠനക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബര്‍ ഏഴു മുതല്‍ വാര്‍ഡുതലത്തില്‍ ബോധവല്‍കരണത്തിന് ലഘു ലേഖകളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ബെപ്പിച്ചന്‍ തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു പാര്‍ട്ടി ക്ലാസ് നയിച്ചു. എബ്രഹാം പഴയകടവന്‍, ജോയി ചെറുപുഷ്പം, ഔസേപ്പച്ചന്‍ വളിപ്ലാക്കല്‍, ബിജു പറപ്പള്ളി, കുര്യന്‍ പ്ലാക്കോട്ടയില്‍, സി.ജെ ജോണ്‍ പാലക്കാല, സ്റ്റീഫന്‍ പഴുക്കാത്തറ, റെജി അറാക്കന്‍, സന്തോഷ് ചരുവുപറമ്പില്‍, ടി.എ ജയകുമാര്‍, എന്‍ സോമന്‍, ലൂക്ക് മാത്യു, വക്കച്ചന്‍ മണ്ണത്താലി, ടെല്‍സണ്‍ വെട്ടിക്കാപ്പള്ളി, ആന്റണി കളമ്പുകാടന്‍, ജോസ് കാട്ടിപ്പറമ്പില്‍, ബിനോ പഴുക്കാത്തറ, വര്‍ഗീസ് നീന്തുകടവില്‍, സി.വി തൈപ്പറമ്പില്‍, വി.പി വിനോദ്, മാത്യു കമ്മട്ടില്‍, ബാബു ജോസഫ്, എം.സി എബ്രഹാം, ഷിബി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.