Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാ സംഘം വാര്‍ഷികവും തെരഞ്ഞെടുപ്പും നടത്തി
01/11/2022
എസ്എന്‍ഡിപി യോഗം പാര്‍പ്പാക്കോട് ശാഖയില്‍ നടന്ന വനിതാ സംഘം വാര്‍ഷിക പൊതുയോഗം തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയനിലെ പാര്‍പ്പാക്കോട് ശാഖയില്‍ നടന്ന വനിതാ സംഘം ഭരണസമിതി തെരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ജയ അനില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഉഷാ മോഹനന്‍, സെക്രട്ടറി കുമാരി മോഹനന്‍, ശാഖാ പ്രസിഡന്റ് കെ.പി ജയകുമാര്‍, സെക്രട്ടറി കെ.എന്‍ പ്രദീപ്, ധന്യ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് കെ.കെ സജ്ജന്‍, ബീന പ്രകാശ്, പി.ആര്‍ അനന്തു, ചിഞ്ചു പുരുഷന്‍, രാജമ്മ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ശൈലജ രഘു (പ്രസിഡന്റ്), രജനി പ്രകാശന്‍ (വൈസ് പ്രസിഡന്റ്), മായ സന്തോഷ്(സെക്രട്ടറി), കുമാരി മോഹനന്‍ (യൂണിയന്‍ പ്രതിനിധി), ഗീത ശ്രീജിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.