Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് യൂണിയന്‍ പതാക ദിനം ആചരിച്ചു
31/10/2022
എന്‍എസ്എസ് സ്ഥാപകദിനത്തില്‍ വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ആസ്ഥാനത്ത് യൂണിയന്‍ പ്രസിഡന്റ് എസ് മധു പതാക ഉയര്‍ത്തുന്നു.

വൈക്കം: നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകൃതമായ 1914 ഒക്‌ടോബര്‍ 31നെ അനുസ്മരിച്ച് താലൂക്ക് എന്‍എസ്എസ് യൂണിയനും താലൂക്കിലെ 97 കരയോഗങ്ങളും പതാക ദിനം ആചരിച്ചു. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഛായചിത്രം അലങ്കരിച്ചു ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷം താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് യൂണിയന്‍ പ്രസിഡന്റ് എസ് മധു പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എം.എസ്.എസ് പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ അയ്യേരി സോമന്‍, പി.ജി.എം നായര്‍, എന്‍.മധു, പ്രൊഫ. എം.കെ കൃഷ്ണകുമാര്‍, എസ്.വി സുരേഷ്‌കുമാര്‍, പി.എന്‍.രാധാകൃഷ്ണന്‍ നായര്‍, വനിതാ യൂണിയന്‍ സെക്രട്ടറി മീര മോഹന്‍ദാസ്, ട്രഷറര്‍ രമ്യ ഹരിദാസ്, ഭരണസമിതി അംഗങ്ങളായ ജയലക്ഷമി, സിന്ധു മധു എന്നിവര്‍ പങ്കെടുത്തു.  താലൂക്കിലെ 97 കരയോഗങ്ങളിലും പതാക ഉയര്‍ത്തുകയും പ്രതിഞ്ജാ വാചകം പുതുക്കുകയും ചെയ്തു.