Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു
31/10/2022
തലയോലപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ നടത്തിയ അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്റ് പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ ദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. തലയോലപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ബ്‌ളോക്ക് പ്രസിഡന്റ് പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി ജയിംസ് അധ്യക്ഷത വഹിച്ചു. ശശിധരന്‍ വാളവേലി, എം.അനില്‍കുമാര്‍, പി.വി സുരേന്ദ്രന്‍, വിജയമ്മ ബാബു, എം.ജെ ജോര്‍ജ്, പി.കെ ജയപ്രകാശ്, പ്രമോദ് സുഗുണന്‍, കെ.എസ് ഉണ്ണികൃഷണന്‍, ശ്രീകാന്ത് സോമന്‍, പി.കെ അനില്‍കുമാര്‍, സി.എ നൗഷാദ്, കെ.ഇ ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ജങ്ഷനില്‍ ഇന്ദിരാ ഗന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ സമ്മേളനവും നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍പ്രസിഡന്റ് പി.കെ ദിനേശന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ടി.പി അരവിന്ദാക്ഷന്‍, ഷാജി പുഴവേലിയില്‍, എം.വി തോമസ്, ജയരാജ്, രമണി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടുമ്മല്‍ ജങ്ഷനില്‍ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം കെ.എസ്. നാരായണന്‍ നായര്‍, കെ.സിയാദ് ബഷീര്‍, പോള്‍ തോമസ്, മോഹന്‍ കെ.തൊട്ടുപുറം, കെ.എസ് ബിജുമോന്‍, സുഭഗന്‍ കൊട്ടൂരത്തില്‍, ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സദ്ഭാവന പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍, യു.ബേബി, വിവേക് പ്ലാത്താനത്ത്, സിനി സലി, ഷീജ ഹരിദാസ്, ജെല്‍സി സോണി, കൊച്ചു റാണി ബേബി, സേവിയര്‍ ചിറ്ററ, ടി.എ മനോജ്, തങ്കച്ചന്‍ പൗവത്തില്‍, പോപ്പി, പി.ടി സലി, ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.
ഐ.എന്‍.ടി.യു.സി വൈക്കം ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38-ാമത് രക്തസാക്ഷി ദിനത്തില്‍ കൊച്ചുകവലയില്‍ നടത്തിയ അനുസ്മരണം ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ പ്രീത രാജേഷ്, രാജശ്രീ വേണുഗോപാല്‍, മണ്ഡലം ഭാരവാഹികളായ വൈക്കം ജയന്‍, സന്തോഷ് ചക്കനാടന്‍, ബാബു മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.