Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പസുകളില്‍ ജനാധിപത്യബോധ്യമുള്ള തലമുറ ഉയര്‍ന്നുവരണം: എഐഎസ്എഫ്
31/10/2022
എഐഎസ്എഫ് തലയോലപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: സ്‌കൂളുകളിലും കോളേജ് ക്യാമ്പസുകളിലും അക്രമ രാഷ്രീയത്തിനെതിരെ ജനാധിപത്യബോധ്യമുള്ള പുതുതലമുറയെ വളര്‍ത്തണമെന്ന് എഐഎസ്എഫ് തലയോലപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ അവശ്യപെട്ടു. സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി അജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആകാശ് പ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി വിഷ്ണുപ്രിയ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സ്‌നേഹിതന്‍, നിഖിത എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആയി വിഷ്ണുപ്രിയ (പ്രസിഡന്റ്), ആകാശ് പ്രകാശ് (സെക്രട്ടറി) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.