Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷിച്ചു
30/10/2022
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ദര്‍ശനത്തിനായി എത്തിയ ഭക്തര്‍.

വൈക്കം: ആചാര പെരുമയോടെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി  ആഘോഷിച്ചു. രാവിലെ മുതല്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. ഭക്തരുടെ സൗകര്യാര്‍ത്ഥം എട്ടു വഴിപാട് കൗണ്ടറുകളും, പ്രഭാത ഭക്ഷണം, കുടിവെള്ള വിതരണം എന്നിവയും ഒരുക്കിയിരുന്നു. തുലാമാസത്തിലാണ്  സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്നത്. മഹാരോഗങ്ങളും മാനസിക സംഘര്‍ഷങളും മാറ്റി ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ഉത്തമമാണ് ഷഷ്ഠി വ്രതമെന്ന് വിശ്വാസം. സര്‍പാകൃതി പൂണ്ട് അപ്രത്യക്ഷനായ പുത്രന്‍ സുബ്രഹ്മണ്യനെ സ്വരൂപത്തില്‍ വീണ്ടുകിട്ടാന്‍ പാര്‍വതി നൂറ്റി എട്ടു വെളുത്ത പക്ഷ ഷഷ്ഠി വ്രതമെടുത്ത് സാഫല്യം കണ്ടെത്തിയതായാണ് സങ്കല്‍പം.