Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്‍ ജലോത്സവം: ഫണ്ട് ശേഖരണം തുടങ്ങി
29/10/2022
മുറിഞ്ഞപ്പുഴയില്‍ നവംബര്‍ 20നു നടത്തുന്ന ചെമ്പിലരയന്‍ ജലോത്സവത്തിന്റ ഫണ്ട് ശേഖരണ ത്തിന്റെ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിത അജിത്തിന് ആദ്യ കൂപ്പണ്‍ നല്‍കികൊണ്ട് നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത്, ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മുറിഞ്ഞപുഴയില്‍ നവംബര്‍ 20ന് നടത്തുന്ന ചെമ്പിലരയന്‍ ജലോത്സവത്തിന്റ വിജയത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിത അജിത്തിന് ആദ്യ കൂപ്പണ്‍ നല്‍കികൊണ്ട് ഫണ്ട്  ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ സംഘടകസമിതി ചെയര്‍മാന്‍ എസ്.ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.കെ രമേശന്‍, ട്രഷറര്‍ കെ.എസ് രത്‌നാകരന്‍, കുമ്മനം അഷ്‌റഫ്, കെ.വിജയന്‍, ബെപ്പിച്ചന്‍ തുരുത്തിയില്‍, എം.കെ ശീമോന്‍, ടി.സി ഗോപി, ആശ ബാബു, രാഗിണി ഗോപി, സുനില്‍ മുണ്ടക്കല്‍, രഞ്ജിനി ബാബു, ടി.സി ഷണ്‍മുഖന്‍, ടി.ആര്‍ സുഗതന്‍, അമല്‍രാജ്, കബീര്‍, ലയചന്ദ്രന്‍, വി.കെ ശശിധരന്‍, പി.എ രാജപ്പന്‍, മുഹമ്മദ് ജലീല്‍, പി.കെ വേണുഗോപാല്‍, പി.ജി രാജേന്ദ്രന്‍, എം.പി ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.