Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടത്തി
29/10/2022
കെ.എസ്.എസ്.പി.എ ഉദയനാപുരം യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉദയനാപുരം യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും പിതൃകുന്നം എന്‍എസ്എസ് കരയോഗം ഹാളില്‍ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലീല അക്കരപ്പാടം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശന്‍, ജില്ലാ സെക്രട്ടറി പി.കെ മണിലാല്‍, ഇ.എന്‍ ഹര്‍ഷകുമാര്‍, ശ്രീരാമചന്ദ്രന്‍, ഉത്തമന്‍, ഡി വിജയന്‍, കെ.കെ രാജു, കാളികാവ് ശശികുമാര്‍, പി.വി സുരേന്ദ്രന്‍, സി സുരേഷ് കുമാര്‍, രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.