Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യ കിസാന്‍സഭ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു
28/10/2022
മുന്‍കൃഷി മന്ത്രി വി.വി രാഘവന്റെ ചരമവാര്‍ഷിക ദിനത്തില്‍ അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ടി.വി പുരം കൃഷിഭവന് മുന്നില്‍ നടത്തിയ കര്‍ഷക കൂട്ടായ്മ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുന്‍കൃഷി മന്ത്രി വി.വി രാഘവന്റെ ചരമവാര്‍ഷിക ദിനത്തില്‍ അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ കൃഷിഭവനുമുന്നില്‍ കര്‍ഷക കൂട്ടായ്മ നടത്തി. ടി.വി പുരം കൃഷിഭവന് മുന്നില്‍ നടത്തിയ കര്‍ഷക കൂട്ടായ്മ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ശിവദാസ് അധ്യക്ഷത വഹിച്ചു. ബി സദാനന്ദന്‍, പി.വി മനോഹരന്‍, എം.കെ മുരളീധരന്‍ നായര്‍, ആര്‍ ശശീന്ദ്രന്‍, എ.കെ അഖില്‍, ദീപാ ബിജു എന്നിവര്‍ പ്രസംഗിച്ചു. വെച്ചൂര്‍ കൃഷിഭവനുമുന്നില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. യു മോഹനന്‍ അധ്യക്ഷത വഹിച്ചു. തലയാഴം കൃഷിഭവനുമുന്നില്‍ സി.കെ പ്രശോഭനന്‍ ഉദ്ഘാടനം ചെയ്തു. കെ.സി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈക്കം കൃഷിഭവനുമുന്നില്‍ മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഉദയനാപുരം കൃഷിഭവനുമുന്നില്‍ നടത്തിയ കര്‍ഷക കൂട്ടായ്മ കിസാന്‍സഭ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സി.ജി പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു. നാനാടത്ത് മണ്ഡലം വൈസ് പ്രസിഡന്റ് കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് കൃഷിഭവനുമുന്നില്‍ മണ്ഡലം പ്രസിഡന്റ് അനി ചെള്ളാങ്കല്‍ ഉദ്ഘാടനം ചെയ്തു. കെ.സി രഘുവരന്‍ അധ്യക്ഷത വഹിച്ചു. മറവന്‍തുരുത്ത് കൃഷിഭവനുമുന്നില്‍ പി.വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ചെമ്പ് കാട്ടിക്കുന്നില്‍ എം.കെ ശീമോന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. ബ്രഹ്മമംഗലത്ത് ചെമ്പ് കൃഷിഭവനുമുന്നില്‍ കെ.സി നയനകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വടകരയില്‍ ബഷീര്‍ വടയത്ര ഉദ്ഘാടനം ചെയ്തു. കെ.കെ ബേബി അധ്യക്ഷത വഹിച്ചു.