Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവകലാസാഹിതി വയലാര്‍ അനുസ്മരണം നടത്തി
28/10/2022
യുവകലാ സാഹിതി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വയലാര്‍ രാമവര്‍മ അനുസ്മരണം സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: യുവകലാസാഹിതി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനശ്വര കവി വയലാര്‍ രാമവര്‍മ അനുസ്മരണം നടത്തി. സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി അശോക്, ഗാനരചയിതാവ് വൈ സുധാംശു, വൈക്കം ദേവ്, സാബു പി മണലൊടി, കെ.ഡി വിശ്വനാഥന്‍, റിട്ട: ഡി.ഇ.ഒ പി.കെ ഹരിദാസ്, അഡ്വ. കെ.ആര്‍ പ്രവീണ്‍, എ.എം അനി എന്നിവര്‍ പ്രസംഗിച്ചു. ഗാനരചനയ്ക്ക് ഈ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ജയകുമാര്‍ കെ പവിത്രന്‍, ഡോ. വിജിത്ത് ശശിധര്‍, പ്രൊഫ. എച്ച് സദാശിവന്‍ പിള്ള, വൈക്കം ദേവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് വയലാര്‍ കാവ്യ ഗാന സദസും സംഘടിപ്പിച്ചു. പി.കെ ഹരിദാസ്, ബിന്ദു ഹരിദാസ്, എ.ജി സലിം, വി.പി രാജ, സുനിത, ബാബുജി, ശ്രീധരന്‍ പടിഞ്ഞാറെക്കര, ചെറിയാന്‍, സി.കെ വിശ്വംഭരന്‍, ബേബി എന്നിവര്‍ കവിതകളും ഗാനങ്ങളും ആലപിച്ചു.