Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം അക്കരപ്പാടം ശാഖ പ്രാര്‍ത്ഥനാലയം നിര്‍മിക്കും
27/10/2022
എസ്എന്‍ഡിപി യോഗം അക്കരപ്പാടം ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്രാര്‍ത്ഥനാലയവും ആസ്ഥാന മന്ദിരവും നിര്‍മിക്കാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി ജയന്‍ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം.ആര്‍ രതീഷ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന് ഗുരുദേവ ക്ഷേത്രം നിര്‍മിക്കാനും യോഗം തീരുമാനിച്ചു. 46 പേര്‍ക്ക് അഗതി വിധവാ പെന്‍ഷന്‍ വിതരണം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. പുതിയ ഭരമണസമിതിയിലേക്ക് ജി ജയന്‍ (പ്രസിഡന്റ്), എം.ആര്‍ രതീഷ് (സെക്രട്ടറി), പി സദാശിവന്‍ (വൈസ് പ്രസിഡന്റ്), എം.സി സുനില്‍കുമാര്‍ (യൂണിയന്‍ കമ്മിറ്റി അംഗം), മാനേജിങ് കമ്മിറ്റിയിലേക്ക് കെ.ടി ചന്ദ്രന്‍, ടി.കെ ജയകുമാര്‍, വി.എം വിപിന്‍, എം.ആര്‍ രഞ്ജിത്ത്, വി.ആര്‍ രതീഷ്, വി.എല്‍ ഷിബു, കെ.എസ് സനോജ് എന്നിവരെ തെരഞ്ഞെടുത്തു.