Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്മമംഗലം സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
27/10/2022
ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്‌കൂള്‍ യൂണിയന്‍ മാനേജര്‍ വി.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ഹയര്‍ സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം സ്‌കൂള്‍ യൂണിയന്‍ മാനേജര്‍ വി.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍  യൂണിയന്‍ സെക്രട്ടറി പി.ജി ശാര്‍ങ്ധരന്‍, ട്രഷറര്‍ കെ.വി ബാബു, പിടിഎ പ്രസിഡന്റ് എസ് ജയപ്രകാശ്, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ പി.എസ് പുഷ്പമണി, ലൈല വിജയന്‍, വി.കെ ശശിധരന്‍, കെ.ആര്‍ ശിവന്‍, എന്‍.നാരായണന്‍ നായര്‍, വിശ്വനാഥന്‍, ടി.കെ സുകുമാരന്‍, ഷാജി ചാണിയില്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ മാനേജ്‌മെന്റ് അംഗങ്ങള്‍, പിടിഎ അംഗങ്ങള്‍, ഹെഡ് മിസ്ട്രസ് എന്‍.ജയശ്രീ, പ്രിന്‍സിപ്പാള്‍മാരായ എസ് അഞ്ജന, എസ് അഞ്ജു എന്നിവര്‍ സന്നിഹിതരായിരുന്നു.