Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലയിലെ റെസിഡന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തക സമ്മേളനം നടത്തി
26/10/2022
റെസിഡന്‍സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജില്ലയിലെ കുറുപ്പന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, പെരുവ, ആപ്പാഞ്ചിറ, വൈക്കം, ചെമ്പ്, വെച്ചൂര്‍ എന്നീ മേഖലകളിലെ റെസിഡന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തക സമ്മേളനം വൈക്കത്ത് നടത്തി. അസോസിയേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും, സാമൂഹ്യവിപത്തായി മാറുന്ന ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ പങ്കുചേരാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചു. കോവിഡ് മഹാമാരി മൂലം പ്രവര്‍ത്തനം നിലച്ചുകിടക്കുന്ന റെസിഡന്‍സ് അസോസിയേഷനുകളെ സജ്ജമാക്കാനും തീരുമാനിച്ചു. രജിസ്ട്രേഷന്‍, വാര്‍ഷികം പുതുക്കല്‍ തുടങ്ങിയ നടപടികള്‍ ലഘൂകരിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വൈക്കം റെഡ് ക്രോസ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എം രാധാകൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്തു. പി സോമന്‍പ്പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജെ ബാബു, പി.ബി സോമന്‍ നായര്‍, റോബര്‍ട്ട്, പി.എം സന്തോഷ് കുമാര്‍, കെ ശിവപ്രസാദ്, മാധവന്‍കുട്ടി കറുകയില്‍, മധു ആര്‍ പണിക്കര്‍, ബിപിന്‍, ആശാ ബിജു എന്നിവര്‍ പ്രസംഗിച്ചു.