Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെപിഎംഎസ് പ്രാതിനിധ്യ പ്രക്ഷോഭയാത്രക്ക് വൈക്കത്ത് സ്വീകരണം നല്‍കി
26/10/2022
കെപിഎംഎസ് ജനറല്‍ സെക്രട്ടറി പി.എം വിനോദ് നയിക്കുന്ന പ്രാതിനിധ്യ പ്രക്ഷോഭയാത്രക്ക് വൈക്കത്ത് ബോട്ടു ജെട്ടി മൈതാനത്ത് നല്‍കിയ സ്വീകരണം.

വൈക്കം: കെപിഎംഎസ് ജനറല്‍ സെക്രട്ടറി പി.എം വിനോദ് നയിക്കുന്ന പ്രാതിനിധ്യ പ്രക്ഷോഭയാത്രക്ക് വൈക്കം ബോട്ടു ജെട്ടി മൈതാനത്ത് സ്വീകരണം നല്‍കി. പ്രസിഡന്റ് പി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതു വരെ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ പി.എം വിനോദ് സ്വീകരണ യോഗത്തില്‍ പറഞ്ഞു. എയ്ഡഡ് സ്വകാര്യ താത്കാലിക നിയമനങ്ങളില്‍ പട്ടികജാതി സംവരണം പാലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ കെ.കെ പുരുഷോത്തമന്‍, ആലങ്കോട് സുരേന്ദ്രന്‍, വൈക്കം വിനോദ്, സി.ടി അപ്പുക്കുട്ടന്‍, ജിജി പുന്നപ്പൊഴി, ജില്ലാ സെക്രട്ടറി കെ ശിവദാസന്‍, എ.കെ സതീശന്‍, സുദര്‍ശനന്‍, കെ.ഒ രമാകാന്തന്‍, ഒ.കെ ഉദയകുമാര്‍, സി സുശീലന്‍, സത്യപ്രകാശ്, ഉഷാ റെജി, ബീനാകുമാരി എന്നിവര്‍ പ്രസംഗിച്ചു.