Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി
26/10/2022
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ മൂലം ഓരോ ദിവസവും ജനജീവിതം വളരെയധികം ദുസ്സഹമാവുകയാണെന്നും ഇതിനു മാറ്റം വരുത്താന്‍ നടപടി ഉണ്ടാകണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി മത്തായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി ഷാജി, നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ പ്രദീപ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ഇ.എന്‍ ഹര്‍ഷകുമാര്‍, പി.കെ മണിലാല്‍, ഗിരിജാ ജോജി, അബ്ദുല്‍ സലാം റാവുത്തര്‍, സരസ്വതിയമ്മ, ഇടവട്ടം ജയകുമാര്‍, കെ.എസ് ജയകുമാര്‍, സുരേഷ് കുമാര്‍, ടി.ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.