Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാളികപ്പുറം മേല്‍ശാന്തിക്ക് വൈക്കം ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി
26/10/2022
മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരിയ്ക്ക് ഇണ്ടംതുരുത്തി റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണം.

വൈക്കം: നിയുക്ത മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരിക്ക് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ജീവനക്കാരുടെയും ടിഡിഇസിഎഫ് വൈക്കം സബ് ഗ്രൂപ്പ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മേല്‍ശാന്തി ടി.ഡി ശ്രീധരന്‍ നമ്പൂതിരി പൊന്നാട അണിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍ ഉപഹാരം നല്‍കി. ജീവനക്കാരായ വി.ആര്‍ നാരായണന്‍, പി.ബി ബിനില്‍, വൈക്കം സുമോദ് എന്നിവര്‍ പങ്കെടുത്തു.
മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരിയ്ക്ക് ഇണ്ടംതുരുത്തി റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് എം.പി ചന്ദ്രന്‍ പൊന്നാടയണിയിച്ചു. ശബരിമല മുന്‍മേല്‍ശാന്തിമാരായ വി നീലകണ്ഠന്‍ നമ്പൂതിരി, വി മുരളീധരന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് സി മധു, ജോയിന്റ് സെക്രട്ടറി ജയറാം, അസോസിയേഷന്‍ കുടുംബാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയുക്ത മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരിയെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വൈക്കം സുബ്രഹ്മണ്യപ്പിള്ള അധ്യക്ഷത വഹിച്ചു. ശബരിമല മുന്‍ മേല്‍ശാന്തിമാരായ വി നീലകണ്ഠന്‍ നമ്പൂതിരി, വി മുരളീധരന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ ആനിക്കാട്, ജില്ലാ കമ്മിറ്റി അംഗം ദൈവത്തറ സന്തോഷ്, താലൂക്ക് പ്രസിഡന്റ് സജീവ് കടൂക്കര, സെക്രട്ടറി ജ്യോതിരാജ് വൈക്കം, അരുണ്‍ലാല്‍ വൈക്കം എന്നിവര്‍ പങ്കെടുത്തു.