Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (ആര്‍.എസ്.ബി.വൈ-ചിസ്) പുതുക്കല്‍ പ്രക്രിയ ആരംഭിച്ചു.
21/04/2016

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (ആര്‍.എസ്.ബി.വൈ-ചിസ്) പുതുക്കല്‍ പ്രക്രിയ ആരംഭിച്ചു. അഞ്ച് പേരില്‍ അധികരിക്കാത്ത അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുന്നതിനും, അക്ഷയ സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പോടുകൂടി വരുന്നവര്‍ക്ക് പുതിയ കാര്‍ഡ് എടുക്കുന്നതിനും, 2013-14 വര്‍ഷത്തില്‍ ഫോട്ടോ എടുത്തശേഷം 2014-15ല്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പററാവുന്നതാണ്. ഒരു കുടുംബം 30 രൂപയാണ് ഫീസ് അടക്കേണ്ടത്. 23ന് കടായി എസ്.എന്‍ എല്‍.പി സ്‌ക്കൂള്‍, ഇടവട്ടം എല്‍.പി സ്‌ക്കൂള്‍, വാഴേകാട് എല്‍.പി സ്‌ക്കൂള്‍, കുലശേഖരമംഗലം എസ്.എന്‍.ഡി.പി ഹാള്‍, 24ന് മാററപ്പറമ്പ് എന്‍.ഐ.എം യു.പി സ്‌ക്കൂള്‍, ഇടവട്ടം എല്‍.പി സ്‌ക്കൂള്‍, മറവന്‍തുരുത്ത് യു.പി സ്‌ക്കൂള്‍, ചാത്തനാട് പത്മശാലീയ ഹാള്‍, 25ന് ചെമ്മനാകരി കയര്‍ സംഘം, മറവന്‍തുരുത്ത് യു.പി സ്‌ക്കൂള്‍, കുലശേഖരമംഗലം എസ്.എന്‍.ഡി.പി ഹാള്‍, തുരുത്തുമ്മ എസ്.എന്‍.ഡി.പി ഹാള്‍ എന്നിവിടങ്ങളില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961634669, 7560822993 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.