Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണപ്രസ്ഥാനങ്ങള്‍ നാടിനു മുതല്‍ക്കൂട്ടാണെന്ന് അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
23/11/2015
വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫയര്‍ കിസ്‌കോ ഡയഗ്നോസ്റ്റിക് സെന്റര്‍ അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
സഹകരണപ്രസ്ഥാനങ്ങള്‍ നാടിനു മുതല്‍ക്കൂട്ടാണെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫയര്‍ കിസ്‌കോ ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫയര്‍ കോ-ഓപ്പറേററീവ് സൊസൈററി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് വെഞ്ച്വര്‍ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയും, ലാബ് ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എയും, എക്‌സറേ യൂണിററ് ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസും, ഇ.സി.ജി യൂണിററ് ഉദ്ഘാടനം പി.എം മാത്യു എക്‌സ്. എം.എല്‍.എയും നിര്‍വഹിച്ചു. കിസ്‌കോ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് സി.കാപ്പന്‍, എം.ഡി ആര്‍.എസ് മണി, അഡ്വ. പി.കെ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.