Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്ധവിശ്വാസവും അനാചാരവും തടയാന്‍ കേരളം നിയമം നിര്‍മിക്കണം: കവി കുരീപ്പുഴ ശ്രീകുമാര്‍
26/10/2022
വൈക്കം സത്യാഗ്രഹ സ്മാരക അങ്കണത്തില്‍ എഐഎസ്എഫ്, എഐവൈഎഫ്, കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി നരബലിക്കെതിരെ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തില്‍ നിന്നും അന്ധവിശ്വാസവും അനാചാരവും ഇല്ലായ്മ ചെയ്യാന്‍ സംസ്ഥാനത്ത് നിയമ നിര്‍മാണം നടത്തണമെന്നും അതോടൊപ്പം ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തണമെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍. വൈക്കം സത്യാഗ്രഹ സ്മാരക അങ്കണത്തില്‍ എഐഎസ്എഫ്, എഐവൈഎഫ്, കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി നരബലിക്കെതിരെ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധം വര്‍ധിപ്പിച്ചാല്‍ മാത്രമേ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കൂ. മനുഷ്യന്റെ ദുര്‍ബലമായ മാനസികാവസ്ഥയെ ചൂഷണം ചെയ്യുകയാണ് അന്ധവിശ്വാസം വിപണനം ചെയ്യുന്നവര്‍. ഇത്തരം അനാചാരങ്ങളില്‍ നിന്നും സ്വയം പിന്മാറുക എന്നതാണ് പ്രധാനമെന്നും കുരീപ്പുഴ ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് മായാ ഷാജി അധ്യക്ഷത വഹിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവ് ജയകുമാര്‍ കെ പവിത്രനെ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വിബി ബിനു ആദരിച്ചു. സി.കെ ആശ എംഎല്‍എ, മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി പി പ്രദീപ്, ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജില്‍ജിത്ത്, സെക്രട്ടറി സജീവ് ബി ഹരന്‍,  എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപന്‍, മണ്ഡലം പ്രസിഡന്റ് അമല്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.