Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാരതീയ ചികിത്സാ വകുപ്പ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
26/10/2022
ഭാരതീയ ചികിത്സാ വകുപ്പ് വൈക്കം മേഖലയും നാഷണല്‍ ആയുഷ് വിഷനും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് വൈക്കം മേഖലയും നാഷണല്‍ ആയുഷ് വിഷനും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന ക്യാമ്പ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരന്‍, എന്‍ ഷാജിമോള്‍, ആര്‍ നികിതകുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീത രാജേഷ്, പി.കെ മണിലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി എന്നിവര്‍ പങ്കെടുത്തു. ക്യാമ്പിനു മുന്നോടിയായി രാവിലെ വിളംബര ജാഥ, സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയം, ജീവിത ശൈലി രോഗ പരിശോധന, ബോധവല്‍കരണ സെമിനാര്‍, ഔഷധ സസ്യ പ്രദര്‍ശനം എന്നിവ നടത്തി. പത്തിലധികം ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ ഇരുന്നൂറോളം പേരെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി.