Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വടക്കേനടയില്‍ അഷ്ടമി പന്തലിന്റെ ഒരുക്കങ്ങള്‍ തുടങ്ങി
25/10/2022
വൈക്കഷ്ടമി ദിവസം ഉദയനാപുരത്തപ്പന് വരവേല്‍പ്പ് നല്‍കാന്‍ വടക്കേനട അഷ്ടമി വിളക്കുവയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിളക്ക് പന്തലിന്റെ നിര്‍മാണ ഉദ്ഘാടനം വിജയ ഫാഷന്‍ ജൂവലറി എം.ഡി ജി വിനോദ് നിര്‍വഹിക്കുന്നു.  

വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിയ്ക്കും ശ്രീനാരായണപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ അഷ്ടമി വിളക്കു പന്തല്‍ നിര്‍മിക്കും. വടക്കേനട അഷ്ടമി വിളക്ക് വയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിളക്ക് പന്തല്‍ നിര്‍മിക്കുന്നത്. പൊതുമരാമത്ത് ഓഫീസിനു മുന്‍വശത്തു നിന്നും വടക്കേനട ഗോപുരം വരെ നൂറുക്കണക്കിന് നിലവിളക്കുകള്‍ തെളിയിച്ചും പുഷ്പങ്ങള്‍ വിരിച്ചുമാണ് വരവേല്‍പ്പ് ഒരുക്കുന്നത്. പന്തലിന്റെ നിര്‍മാണ ഉദ്ഘാടനം വൈക്കം വിജയ ഫാഷന്‍ ജൂവലറി എം.ഡി  ജി വിനോദ് നിര്‍വഹിച്ചു. വടക്കേനട ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരികളായ എം.കെ സുകുമാരന്‍, പീതാംബരന്‍, പ്രസിഡന്റ് അശോകന്‍ വെള്ളവേലി, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി ശ്രീഹര്‍ഷന്‍, ജോയിന്റ് സെക്രട്ടറി കെ.വി ജീവരാജന്‍, ട്രഷറര്‍ രാജീവ്, ഹരി, ടി.എം ബിനോയ്, ബിനു, സുര, പൊന്നന്‍, ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.