Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി
23/10/2022
നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഇണ്ടംതുരുത്തിമന വി.ഹരിഹരന്‍ നമ്പൂതിരിയെ വൈക്കം മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

വൈക്കം: നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിയെ യോഗക്ഷേമ ഉപസഭ വൈക്കം ശാഖയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഉപസഭ ഹാളില്‍ യോഗക്ഷേമ ഉപസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരിയെ പൊന്നാട അണിയിച്ചു. പ്രസിഡന്റ് വാസുദേവന്‍ പോറ്റി അധ്യക്ഷത വഹിച്ചു. ശബരിമല മുന്‍ മേല്‍ശാന്തിമാരായ വി നീലകണ്ഠന്‍ നമ്പൂതിരി, വി മുരളീധരന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് പി മാധവന്‍ നമ്പൂതിരി, സെക്രട്ടറി വി.കെ കൃഷ്ണന്‍ നമ്പൂതിരി, വി.ഡി അജിതന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, രാജീവ് വി നമ്പൂതിരി, ശ്രീജ അന്തര്‍ജ്ജനം, ദ്രൗപതി അന്തര്‍ജ്ജനം എന്നിവര്‍ പ്രസംഗിച്ചു.
നിയുക്ത മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരിക്ക് ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി സ്വീകരണം നില്‍കി. മുന്‍ ശബരിമല മേല്‍ശാന്തിമാരും ജേഷ്ഠ സഹോദരന്‍മാരുമായ നീലകണ്ഠന്‍ നമ്പൂതിരി,  മുരളീധരന്‍ നമ്പൂതിരി,  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി.നായര്‍, ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ അംഗം വൈക്കം രാമചന്ദ്രന്‍, ഉപദേശകസമിതി പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി മോഹന്‍ കാര്‍ത്തിക, എസ്.കെ നായര്‍, ഗിരീഷ്, ബിനു ലവ് ലാന്റ്, ബാബു പ്ലാശേരില്‍, ശ്രീകുമാര്‍, സുധീഷ്, ബിനോയ്, ബിനീഷ്, എന്നിവര്‍ പ്രസംഗിച്ചു.
മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഇണ്ടംതുരുത്തിമന വി.ഹരിഹരന്‍ നമ്പൂതിരിയെ വൈക്കം മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി ആദരിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, കമ്മിറ്റി അംഗങ്ങളായ അജി മാധവന്‍, ഇ.കെ ശിവന്‍, എ ബാബു എന്നിവര്‍ പങ്കെടുത്തു.