Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമശ്രീ പുരുഷ സ്വയം സഹായ സംഘം വാര്‍ഷികം ആഘോഷിച്ചു
23/10/2022
കുലശേഖരമംഗലം തറവട്ടം ഗ്രാമശ്രീ പുരുഷ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം തറവട്ടം ഭാഗത്തെ ഗ്രാമശ്രീ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷികവും സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ബി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, സംഘം സെക്രട്ടറി ടി.കെ പ്രകാശന്‍, പഞ്ചായത്ത് മെമ്പര്‍ വി.ആര്‍ അനിരുദ്ധന്‍, സംഘം വൈസ് പ്രസിഡന്റ് കെ.ആര്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.