എസ്എന്‍ഡിപി യോഗം പടിഞ്ഞാറെക്കര ശാഖ നേത്ര പരിശോധന ക്യാമ്പ് നടത്തി
23/10/2022
എസ്എന്‍ഡിപി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്എന്‍ഡിപി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖയുടെയും ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തില്‍ തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്രാങ്കണത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. ഇരുന്നൂറിലധികം രോഗികള്‍ ചികിത്സയ്ക്ക് വിധേയരായി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സംവിധാനവും ഒരുക്കി. എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ ആനന്ദരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി രാമചന്ദ്രന്, ടി.എസ് സെന്‍, എം.വി ബിനേഷ്, വനിതാ സംഘം പ്രസിഡന്റ് സിനി രവി, ശാഖാ വൈസ് പ്രസിഡന്റ് വി.എന്‍ റെജിമോന്, വനിതാ സംഘം സെക്രട്ടറി ദിവ്യ ബിജു, ശോഭ ജയറാം എന്നിവര്‍ പ്രസംഗിച്ചു.