Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവകാശ പ്രഖ്യാപന സംഗമം ചരിത്രമാകും: കെപിഎംഎസ്
23/10/2022
കെപിഎംഎസ് വൈക്കം യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ വ്യാപരഭവന്‍ ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണത്തിനും, ഭൂമിയുടെ വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെപിഎംഎസ് ഉള്‍പ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി നവംബര്‍ 21ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തുന്ന അവകാശ പ്രഖ്യാപന സംഗമം ചരിത്രമായി മാറുമെന്ന് കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ്‌കുമാര്‍ പറഞ്ഞു. കെപിഎംഎസ് വൈക്കം യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം വ്യാപരഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് ഷാജി ഇടപാടം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മനോജ് കൊട്ടാരം, യൂണിയന്‍ സെക്രട്ടറി പി.ടി ഷാജിമോന്‍, ഉഷ അനില്‍കുമാര്‍, വി.വി ശശീന്ദ്രന്‍, എന്‍ മനോഹരന്‍, മോഹനന്‍ പേരേത്തറ, ആര്‍ ബാലചന്ദ്രന്‍, കെ.കെ അനില്‍കുമാര്‍, ബിജു മനയ്ക്കല്‍ചിറ എന്നിവര്‍ പ്രസംഗിച്ചു.