Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: തെക്കേനടയില്‍ വിളക്ക് പന്തല്‍ നിര്‍മിക്കും
22/10/2022
വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവിലമ്മയ്ക്കും ഇണ്ടംതുരുത്തി ഭഗവതിയ്ക്കും വരവേല്‍പ്പ് നല്‍കാനുള്ള തെക്കേനട വിളക്കുവയ്പ്പ് കമ്മിറ്റിയുടെ വിളക്കുവയ്പ്പ് പന്തലിന്റെ നിര്‍മാണ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ ബി ചന്ദ്രശേഖരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: അഷ്ടമി ദിവസം മൂത്തേടത്തുകാവ് ഭഗവതിയ്ക്കും ഇണ്ടംതുരുത്തി ഭഗവതിയ്ക്കും വരവേല്‍പ്പ് നല്‍കാന്‍ തെക്കേനട വിളക്കുവയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  വര്‍ണ ദീപാലങ്കാര വിളക്കു പന്തല്‍ നിര്‍മിക്കും. തെക്കേനട വൈദ്യുത ഓഫീസിനു മുന്‍വശത്താണ് ദേവീ -ഭഗവതിമാര്‍ക്ക് വരവേല്‍പ്പ് ഒരുക്കുന്നത്. പതിറ്റാണ്ടുകളായി നടത്തി വരുന്ന ആചാരം ഈ വര്‍ഷവും മികച്ച രീതിയില്‍ നടത്താന്‍ വിളക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനം നഗരസഭ കൗണ്‍സിലര്‍ ബി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാളിയമ്മനട ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി ഹരികൃഷ്ണന്‍ അനുഗ്രഹ പൂജ നടത്തി. ക്ഷേത്രം പ്രസിഡന്റ് അഡ്വ. കെ.പി ശിവജി, സെക്രട്ടറി പി.എന്‍ ശ്രീധരപ്പണിക്കര്‍, ട്രഷറര്‍ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, രക്ഷാധികാരികളായ ബി ശശിധരന്‍, എം.ടി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് വിജയന്‍ മംഗലത്ത്, ജോയിന്റ് സെക്രട്ടറി സന്തോഷ് കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.