Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റവന്യു ജില്ലാ ഫുട്‌ബോള്‍ മത്സരത്തില്‍ എ.ജെ ജോണ്‍ സ്‌കൂള്‍ ജേതാക്കള്‍
22/10/2022
റവന്യു ജില്ലാ ഫുട്‌ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍.

തലയോലപ്പറമ്പ്: പാലായില്‍ നടന്ന റവന്യു ജില്ലാ ഫുട്‌ബോള്‍ മത്സരത്തില്‍ വൈക്കം ഉപജില്ലയെ പ്രതിനിധീകരിച്ച് തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. എസ്.പി.സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗെയിംസ് ക്ലബ്ബിലെ ഫുട്‌ബോള്‍ ടീമാണ് വിജയം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി കോച്ച് പി.റോയിയുടെ കീഴില്‍ പരിശീലനം നേടിയ കുട്ടികളാണ് മത്സരത്തില്‍ ജേതാക്കളായത്. ഇതേ സ്‌കൂളിലെ സബ് ജൂനിയര്‍ കുട്ടികള്‍ ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.