Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒന്നാം റാങ്ക് ജേതാവിനെ അനുമോദിച്ചു
22/10/2022
അമൃത യൂണിവേഴ്‌സിറ്റി എം.എസ്.സി ഫിസിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അര്‍ച്ചന ഉദയനെ സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു ഉപഹാരം നല്‍കി അനുമോദിക്കുന്നു.

വൈക്കം: അമൃത യൂണിവേഴ്‌സിറ്റി ഇന്റര്‍ ഗ്രേറ്റഡ് എം.എസ്.സി ഫിസിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച അര്‍ച്ചന ഉദയനെ സംസ്‌കാര സാഹിതി അനുമോദിച്ചു. സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു ഉപഹാരം സമ്മാനിച്ചു. നിയോജകമണ്ഡലം ചെയര്‍പേഴ്‌സണ്‍ ഗിരിജ ജോജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ സചിവോത്തമന്‍, ബി.ചന്ദ്രശേഖരന്‍, അബ്ദുല്‍ സലാം റാവുത്തര്‍, ജയ്‌ജോണ്‍ പേരയില്‍, ബിന്ദു ഷാജി, ഷൈന്‍ പ്രകാശ്, ഷാജി വല്ലൂത്തറ, സന്തോഷ് ചക്കനാടന്‍, ഗോപി ഒന്നരയടി, ഉദയന്‍ ഭരതന്‍സ് എന്നിവര്‍ പ്രസംഗിച്ചു.