Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ അധ്യാപകരുടെ പങ്ക് നിസ്തുലം: സണ്ണി ഐസക്ക് തോമസ്
21/10/2022
വൈക്കം ശ്രീമഹാദേവ ഐടിഇയില്‍ എത്തിയ ഡയറ്റ് പ്രാക്ടിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ സണ്ണി ഐസക്ക് തോമസ് അധ്യാപക പരിശീലകരുടെ പ്രത്യേക അസംബ്ലിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നു.

വൈക്കം: മാറുന്ന കാലത്തെ വിദ്യാര്‍ഥി സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാന്‍ അധ്യാപക സമൂഹം ജാഗരൂകമായ ഇടപെടല്‍ നടത്തണമെന്ന് വിദ്യാഭ്യാസ പരിശീലകനും ഡയറ്റ് പ്രാക്ടിക്കല്‍ ബോര്‍ഡ്  ചെയര്‍മാനുമായ സണ്ണി ഐസക്ക് തോമസ്. വൈക്കം ശ്രീ മഹാദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ പഠനഗുണനിലവാര പരിശോധയുടെ ഭാഗമായുള്ള പ്രത്യേക അസംബ്ലിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ വിവിധ പഠന മോഡലുകളുടെ പ്രദര്‍ശന ഉദ്ഘാടനം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ബി മാധുരിദേവി അധ്യക്ഷത വഹിച്ചു. മാനേജര്‍ ബി മായ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ എത്തിയ പ്രാക്ടിക്കല്‍ ബോര്‍ഡില്‍ അധ്യാപക പരിശീലകരായ ആര്‍ ജയശ്രീ, എസ് പത്മകുമാരി, അനീഷ് തോമസ്, പ്രീതി ഭാര്‍ഗവന്‍ എന്നിവരാണ് അംഗങ്ങള്‍. അധ്യാപകരായ സൗമ്യ എസ്.നായര്‍, എം.ശോണിമ, സുകന്യ സുകുമാരന്‍, ജ്യോതി എസ്.നായര്‍, സുകന്യ സുദര്‍ശനന്‍, ആഷ ഗിരീഷ് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബോര്‍ഡിന്റെ സന്ദര്‍ശനം ഇന്നും തുടരും.