Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വൈക്കം ടൗണ്‍ സമ്മേളനം നടത്തി
21/10/2022
ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വൈക്കം ടൗണ്‍ സമ്മേളനം സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എകെബിഇഎഫ്) വൈക്കം ടൗണ്‍ സമ്മേളനം ഇണ്ടംതുരുത്തിമനയില്‍ പി.എസ് ശ്രീനിവാസന്‍ സ്മാരക ഹാളിലെ മഹാദേവന്‍ നഗറില്‍ നടത്തി. സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.സി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയര്‍മാന്‍ എം രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സന്തോഷ് സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി എസ് ഹരിശങ്കര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അഖില്‍ ദിനേഷ്, ജില്ലാ ട്രഷറര്‍ എ.എസ് ഋഷികേശ്, ജില്ലാ കമ്മിറ്റി അംഗം എ.എസ് സുമേഷ്, വൈക്കം ടൗണ്‍ സെക്രട്ടറി എസ് പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.വി ജയചന്ദ്രന്‍ (ചെയര്‍മാന്‍ ), പ്രവീണ്‍ ജി ദാസ്, (വൈസ് ചെയര്‍മാന്‍), എസ് പ്രമോദ് (സെക്രട്ടറി), സച്ചിന്‍ സണ്ണി (അസി. സെക്രട്ടറി) പി മാളു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.