Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചേനകൃഷിയില്‍ മികച്ച വിളവുമായി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍
21/10/2022
വൈക്കം ആശ്രമം സ്‌കൂളിലെ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി നടത്തിയ ചേനകൃഷിയുടെ വിളവെടുപ്പ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു നടത്തുന്നു.

വൈക്കം: ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി നടത്തിയ ചേനകൃഷിയ്ക്ക് മികച്ച വിളവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വിളവ് കിട്ടിയ ആഹ്ലാദത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും. തലയാഴം പഞ്ചായത്തിലെ രണ്ടേക്കര്‍ സ്ഥലത്താണ് കൃഷിപാഠം പദ്ധതിയുടെ മൂന്നാംഘട്ട കൃഷി നടത്തിയത്. സ്‌കൂളിലെ സീഡ്, എസ്.പിസി, എന്‍എസ്എസ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. അനുഭവ സമ്പത്തുള്ള കര്‍ഷകരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചാണ് കൃഷിയെ പരിപാലിച്ചത്. സമയാസമയങ്ങളിലെ സംരക്ഷണവും വളപ്രയോഗവും കൃഷിയുടെ മികച്ച വിളവിന് വഴിയൊരുക്കി. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് വിളവെടുപ്പ് നടത്തിയത്. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍ ഇ.പി ബീന, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ചിത്രാ ജയകുമാര്‍, അധ്യാപകരായ ആര്‍ ജെഫിന്‍, ജയശ്രീ ആര്‍ കൈമള്‍, പ്രിയാ ഭാസ്‌കര്‍, സി.എസ് ജിജി, റിറ്റു എസ് രാജ്, എ.ആര്‍ അനൂപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.