Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: അലങ്കാര പന്തലിന് കാല്‍നാട്ടി
21/10/2022
വൈക്കത്തഷ്ടമി ഉത്സവത്തിനായി നിര്‍മിക്കുന്ന അലങ്കാര പന്തലിന്റ കാല്‍ നാട്ടുകര്‍മം ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനായി നിര്‍മിക്കുന്ന താത്കാലിക അലങ്കാര പന്തലിന്റെ കാല്‍നാട്ട് കര്‍മം ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ നിര്‍വഹിച്ചു. 30000 ചതുരശ്ര മീറ്ററിലാണ് അലങ്കാര പന്തല്‍ ഒരുക്കുന്നത്. സേവ പന്തല്‍, വിരി പന്തലും ബാരിക്കേഡുകളുമാണ് സ്ഥാപിക്കുന്നത്. ഇന്ന് തുടങ്ങുന്ന പണികള്‍ നവംബര്‍ രണ്ടിന് പൂര്‍ത്തീകരിക്കും. ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി അനില്‍ കുമാര്‍, അസി. എക്‌സി. എഞ്ചിനീയര്‍ സി ശ്യാമപ്രസാദ്, അസി. എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് എം.പി ശ്രീതി, ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, പി.പി സന്തോഷ്, അജി മാധവന്‍, എ ബാബു, ഇ.കെ ശിവന്‍ എന്നിവര്‍ പങ്കെടുത്തു.