Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്നില്‍ സദ് ഭാവനയാത്ര അനുസ്മരണ സമ്മേളനം നടത്തി
20/10/2022
ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജീവ് ഗാന്ധി സദ് ഭാവനാ യാത്രയുടെ അനുസ്മരണ ചടങ്ങില്‍ രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: വര്‍ഗീയതയ്ക്കും വിഘടനവാദത്തിനുമെതിരെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേക്ക് കാല്‍നടയായി നടത്തിയ സദ് ഭാവനാ യാത്രയുടെ 32-ാം വാര്‍ഷികവും അനുസ്മരണവും കാട്ടിക്കുന്ന് ജംങ്ഷനില്‍ നടത്തി. രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക രംഗത്ത് ഇന്ത്യയെ ലോകത്തിലെ പ്രധാന ശക്തിയാക്കി മാറ്റിയ രാജീവ് ഗാന്ധിയുടെ സംഭാവനകള്‍ ഏക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹഹം പറഞ്ഞു. ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ കെപിസിസി അംഗങ്ങളായ മോഹന്‍ ഡി.ബാബു, എന്‍.എം താഹ, ഡിസിസി ഭാരവാഹികളായ പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, എ സനീഷ് കുമാര്‍, ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, മറ്റു ഭാരവാഹികളായ പി.കെ ദിനേശന്‍, വി.ടി ജെയിംസ്, പി.സി തങ്കരാജ്, എം.കെ ഷിബു, കെ.എസ് നാരായണന്‍ നായര്‍, ടി.വി സുരേന്ദ്രന്‍, ടി.കെ വാസുദേവന്‍, സി.എസ് സലിം, റെജി മെച്ചേരി, കെ.വി പൗലോസ്, കെ.കെ കൃഷ്ണകുമാര്‍, റഷീദ് മാങ്ങാടന്‍, എം.ജെ ജോര്‍ജ്, കെ.കെ ഷാജി, പി.കെ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.