Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ തുമ്പൂര്‍മുഴി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
20/10/2022
വൈക്കം താലൂക്ക് ആശുപത്രിയിലെ ജൈവമാലിന്യങ്ങള്‍ പൂര്‍ണമായി സംസ്‌കരിക്കുന്നതിന് നഗരസഭ നിര്‍മിച്ചു നല്‍കിയ തുമ്പൂര്‍മുഴി യൂണിറ്റിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം നിര്‍വഹിക്കുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയിലെ ജൈവമാലിന്യങ്ങള്‍ പൂര്‍ണമായി സംസ്‌കരിക്കുന്നതിന് നഗരസഭ നിര്‍മിച്ചു നല്‍കിയ തുമ്പൂര്‍മുഴി യൂണിറ്റിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം നിര്‍വഹിച്ചു. യൂണിറ്റിന്റെ മേല്‍നോട്ട പരിപാലനത്തിന് സ്ഥിരമായി ഒരാളെ ചുമതലപ്പെടുത്തും. ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിന്ധു സജീവന്‍, എന്‍.അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, എബ്രഹാം പഴയകടവന്‍, ബി രാജശേഖരന്‍, എസ് ഇന്ദിരാദേവി, കെ.ബി മോഹനകുമാരി, രേണുക രതീഷ്, അശോകന്‍ വെള്ളവേലി, ബിന്ദു ഷാജി, കവിതാ രാജേഷ്, എ.സി മണിയമ്മ, പി.ഡി ബിജിമോള്‍, ആശുപത്രി സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്ത്, ആര്‍എംഒ ഡോ. എസ്.കെ ഷീബ എന്നിവര്‍ പങ്കെടുത്തു.