Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്ത് ടൂറിസം ഫെസ്റ്റ് ഉത്സവമാക്കി നാട്
19/10/2022
ഉദയനാപുരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടൂറിസം ഫെസ്റ്റ് വാഴമനയില്‍ സി കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെ കാര്‍ഷിക സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടൂറിസം ഫെസ്റ്റ് ഉത്സവമാക്കി നാട്. നാട്ടുകാരോടൊപ്പം തന്നെ ആറ് രാജ്യങ്ങളില്‍ നിന്നായി ഇരുപത്തിയഞ്ചോളം വിനോദസഞ്ചാരികളും ഫെസ്റ്റിന്റെ ഭാഗമായി. ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ട് വടയാര്‍ നിന്നും ആരംഭിച്ച സൈക്കിള്‍ ഘോഷയാത്രയില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് സൈക്കിള്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സൈക്കിള്‍ റാലി വാഴമനയില്‍ സമാപിച്ചു. വാഴമനയില്‍ നടന്ന സാംസ്‌കാരിക സായാഹ്‌നം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോ. വിജിത്ത് ശശിധര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ ആനന്ദവല്ലി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ സി.പി അനൂപ്, ശ്യാമള ജിനേഷ്, ശോഭിക, ജിനു ബാബു, ദീപാമോള്‍, മിനി, രേവതി മനീഷ്, രാജലക്ഷ്മി, രാധാമണി, ലെറ്റി മോള്‍, ശരത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നാടന്‍ പാട്ട്, പരുന്തിന്‍ പാട്ട്, തിരുവാതിര കളി, കോല്‍ക്കളി, കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.