Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവസ്വം ബോര്‍ഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അവകാശ പ്രഖ്യാപന വിശദീകരണ യോഗം നടത്തി
19/10/2022
വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേവസ്വം കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നടത്തിയ അവകാശ പ്രഖ്യാപന വിശദീകരണ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം അസി. ദേവസ്വം കമ്മീഷണര്‍ ഓഫീസ് പടിക്കല്‍ അവകാശ പ്രഖ്യാപന വിശദീകരണ യോഗം നടത്തി. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2019 മുതല്‍ അനുവദിച്ച ശമ്പള പരിഷ്‌ക്കരണവും ഡി.എ കുടിശ്ശിഖയും ഇതുവരെ അനുവദിക്കാത്ത സാഹചര്യത്തിലാണ് വൈക്കം ഗ്രൂപ്പില്‍പ്പെട്ട ജീവനക്കാരെയും പെന്‍ഷന്‍കാരെയും പങ്കെടുപ്പിച്ച് അവകാശ പ്രഖ്യാപന യോഗം നടത്തിയത്. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി യോഗം ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.എസ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി മോഹനന്‍, കെഎസ്എസ്പിയു സംസ്ഥാന കമ്മിറ്റി അംഗം കെ.സി കുമാരന്‍, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം മനോജ്, ആര്‍വൈഎഫ് ജില്ലാ പ്രസിഡന്റ് അഖില്‍ കുര്യന്‍, കെ.എം സുധര്‍മന്‍, വി നാരായണന്‍ ഉണ്ണി, ഷാജി വല്ലൂത്തറ, ആര്‍ ഹരിഹരയ്യര്‍, കെ.ബി ഗോപകുമാര്‍, കെ സോമന്‍ നായര്‍, വി.ബി രാജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.