Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്റെ ചിത്രം അനാച്ഛാദനം ചെയ്തു.
20/04/2016
ചെമ്പിലരയന്റെ ചിത്രം വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അനാച്ഛാദനം ചെയ്യുന്നു.

ബാലരാമവര്‍മ തിരുവിതാംകൂര്‍ ഭരിച്ചിരുന്നപ്പോള്‍ നാവികസേനയുടെ പടത്തലവനായിരുന്ന ചെമ്പില്‍ തൈലംപറമ്പില്‍ അനന്തപത്മനാഭന്‍ വലിയരയന്‍ എന്ന ചെമ്പിലരയന്റെ ചിത്രം അനാച്ഛാദനം ചെയ്തു. അരയന്റെ 275-ാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധിസ്മൃതിഭവനില്‍ നടത്തിയ ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അനാച്ഛാദനകര്‍മം നിര്‍വഹിച്ചു. സ്മൃതിഭവന്‍ മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിത്രകാരന്‍ കൃഷ്ണകുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഡ്വ. വി.വി സത്യന്‍, തൈലംപറമ്പില്‍ അജിത്കുമാര്‍, ജോസ് ടി.ജോര്‍ജ്ജ്, എന്‍.കോമളകുമാരന്‍ നായര്‍, രാധാ ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.