Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയുക്ത മാളികപ്പുറം മേല്‍ശാന്തിയെ മലയാള ബ്രാഹ്മണ സമാജം ആദരിച്ചു
19/10/2022
നിയുക്ത മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരിയെ മലയാള ബ്രാഹ്മണ സമാജം കേന്ദ്രസമിതി ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍ പുതുമന പെന്നാടയണിയിച്ച് ആദരിക്കുന്നു.

വൈക്കം: നിയുക്ത മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്ത ഇണ്ടംതുരുത്തി മന വി.ഹരിഹരന്‍ നമ്പൂതിരിയെ മലയാള ബ്രാഹ്മണ സമാജം കേന്ദ്രസമിതി പൊന്നാടയണിയിച്ച് ആദരിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍ പുതുമന ഹരിഹരന്‍ നമ്പൂതിരിയെ പൊന്നാടയണിയിച്ചു. 'ബ്രഹ്മശ്രീ' മാസികയുടെ ചീഫ് മാനേജിങ് എഡിറ്റര്‍ ടി.വി നാരായണ ശര്‍മ, ബ്രാഹ്മണസമാജം ജില്ലാ സെക്രട്ടറി സി.കെ ചന്ദ്രഗുപ്തന്‍ ഇളയത്, വൈക്കം ശാഖാ പ്രസിഡന്റ് കെ.എന്‍ മായ, നഗരസഭ അധ്യക്ഷ രാധികാ ശ്യാം, കൗണ്‍സിലര്‍മാരായ ബി രാജശേഖരന്‍, സിന്ധു സജീവന്‍, ശബരിമല മുന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെ ഭാര്യ സംഗീതാ ഹരി എന്നിവര്‍ പങ്കെടുത്തു.