Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: കൊച്ചാലുംചുവട്ടില്‍ അഞ്ചുനില വിളക്കുവയ്പ്പ് പന്തല്‍ നിര്‍മിക്കും
18/10/2022
വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും കൊച്ചാലുംചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്‍കുന്ന വരവേല്‍പിനുള്ള അഞ്ചുനില വിളക്കുവയ്പ്പ് പന്തലിന്റെ നിര്‍മാണം ശങ്കരമംഗലത്ത് ജലജ ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ് നല്‍കാന്‍ കൊച്ചാലുംചുവട്ടില്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഞ്ചുനില പന്തല്‍ നിര്‍മിക്കും. വര്‍ണദീപങ്ങളും അലങ്കാരങ്ങളും ചാര്‍ത്തിയാണ് വിളക്കു വയ്പ്പ് പന്തല്‍ നിര്‍മിക്കുന്നത്. അഷ്ടമി ദിവസം കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ 51 പറ അരിയുടെ അന്നദാനം വിളമ്പും. നവംബര്‍ 5, 12, 16 തീയതികളില്‍ കൊച്ചാലുംചുവട് ഭഗവതിയ്ക്ക് വിശേഷാല്‍ പൂജകള്‍ നടത്താനും ട്രസ്റ്റ് യോഗം തീരിമാനിച്ചു. പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനം ശങ്കരമംഗലത്ത് ജലജ ഗിരീഷ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശശിധരന്‍ പുന്നയ്ക്കല്‍, പ്രസിഡന്റ് ടി.കെ രമേശ് കുമാര്‍, വൈസ് പ്രസിഡന്റ് ആര്‍ ശിവപ്രസാദ്, സെക്രട്ടറി സുധാകരന്‍ കാലാക്കല്‍, ജോയിന്റ് സെക്രട്ടറി ജയന്‍ ഞള്ളയില്‍, ട്രഷറര്‍ കെ.വി പവിത്രന്‍, ചന്ദ്രശേഖരന്‍ നായര്‍ വാര്യത്ത്, അജിമോന്‍, ഹരികുമാര്‍, പ്രസാദ്, ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.