Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറിയേറ്റ് മാര്‍ച്ച്: ജോയിന്റ് കൗണ്‍സിലിന്റെ വാഹന പ്രചാരണ ജാഥ തുടങ്ങി
17/10/2022
ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 26ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമുള്ള ജില്ലാതല വാഹനജാഥ വൈക്കത്ത് ജാഥ ക്യാപ്റ്റന്‍ ഡി ബിനിലിന് പതാക കൈമാറി എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക എന്ന മുദ്യാവാക്യം ഉയര്‍ത്തി കാല്‍ലക്ഷം ജീവനക്കാരെ അണിനിരത്തി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 26ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമുള്ള ജില്ലാതല വാഹന ജാഥ ആരംഭിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡി ബിനില്‍ ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ് വൈസ് ക്യാപ്റ്റനും ജില്ലാ സെക്രട്ടറി പി.എന്‍ ജയപ്രകാശ് മാനേജരുമായ ജാഥയാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. വൈക്കം കച്ചേരിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.പി സുമോദ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പി.ആര്‍ ശരത് കുമാര്‍, കെസിഇസി ജില്ലാ സെക്രട്ടറി ആര്‍ ബിജു, സിപിഐ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സി.എന്‍ പ്രദീപ് കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ അനില്‍, എസ് കൃഷ്ണകുമാരി, ജില്ലാ സെക്രട്ടറി പി.എന്‍ ജയപ്രകാശ്, എ.ഡി അജീഷ്, പി.ഡി മനോജ്, ടി.എസ് സുരേഷ് ബാബു, പ്രീതി പ്രഹ്ലാദ്, കെ.പി ദേവസ്യ, എസ് പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സര്‍വീസ് സംഘടനകളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ജാഥക്ക് സ്വീകരണം നല്‍കി. ചൊവ്വാഴ്ച രാവിലെ 9.30ന് പാലായില്‍ നിന്നും പ്രയാണമാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവസാനിക്കും. 19ന് രാവിലെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് കോട്ടയത്ത് സമാപിക്കും. സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്യും.