Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ കെടുകാര്യസ്ഥത: സിപിഐ കൗണ്‍സിലര്‍മാര്‍ സത്യഗ്രഹ സമരം നടത്തി
17/10/2022
വൈക്കം നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ സമരം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ ഭരണത്തിന്റെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനും എതിരെ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടത്തി. സമരത്തിന്റെ മുഖ്യആവശ്യങ്ങളില്‍ ഒന്നായിരുന്ന നഗരസഭ പാര്‍ക്ക് ഞായറാഴ്ച തന്നെ അടിയന്തിരമായി അധികൃതര്‍ തുറന്നിരുന്നു. കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് അടച്ചിട്ട പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുന്നതിന് എട്ട് ലക്ഷം രൂപയുടെ അറ്റകുറ്റ പണി നടത്തണമെന്ന മുടന്തന്‍ ന്യായമാണ് നഗരസഭ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അറ്റകുറ്റപണികളൊന്നും വേണ്ടന്നിരിക്കെ അഴിമതിക്കുള്ള ശ്രമമാണ് അധികാരികള്‍ നടത്തുന്നതെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തിയിരുന്നു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറ്റകുറ്റപണിക്കായി ഒരുരൂപ പോലും മുടക്കാതെ അവധി ദിവസമായ ഞായറാഴ്ച തന്നെ പാര്‍ക്ക തുറന്നുകൊടുത്ത നഗരസഭ അധികാരികളുടെ നടപടി ആരോപണത്തെ ശരിവെക്കുന്നതാണെന്ന് സിപിഐ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്‍ സന്തോഷ് പറഞ്ഞു.
നഗരസഭ ഓഫീസിനു മുന്നില്‍ നടത്തിയ സമരം സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍ സുശീലന്‍ സമരം ഉദ്ഘാടനം ചെയ്തു. ടൗണ്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.വി ജീവരാജന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, പി പ്രദീപ്, കെ അജിത്ത്, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത് കുമാര്‍, അഡ്വ. കെ പ്രസന്നന്‍, സി.എന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ സന്തോഷ്, ലേഖ ശ്രീകുമാര്‍, അശോകന്‍ വെള്ളവേലി, കെ.വി അജയഘോഷ്, ചന്ദ്രബാബു എടാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.